Kottayam

ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു

പാലാ :ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു.ഒക്ടോബർ 18 ഞായറാഴ്ച 9.30 നു പാലാ മിൽക്‌ബാർ ഓഡിറ്റോറിയത്തിലാണ് പാലാ പൗരാവലി ഒത്തു ചേരുന്നത് .

എത്തിചേർന്ന ഇടങ്ങളിലെല്ലാം അഴകുകൊണ്ടും അനുസരണകൊണ്ടും അതി രറ്റ തേജസ്സുകൊണ്ടും തലയെടുപ്പോടെ വിരാജിച്ച ഗജകൗസ്‌തുഭം പല്ലാട്ട് ബ്രഹ്മദത്തന്റെ ദേഹവിയോഗം തീരാവേദനയാണ്.

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പ് എടുക്കാൻ ഭാഗ്യം ലഭിച്ച പാലായുടെ അഭിമാനം. കേരളത്തിൻ്റെ നെറുകയിൽ പാലാ യുടെ പേര് ഉയർത്തിപ്പിടിച്ച ഗജശ്രേഷ്‌ഠൻ, കേരളത്തിലെ ഉത്സവപറമ്പുകളിൽ ഒഴിവാക്കാനാവാത്ത ഗജരത്നം, വർഷങ്ങളായി തിരുളാലത്തപ്പന്റെ തിടമ്പേറ്റി പാലായെ പ്രൗഡികൊണ്ട് നിറച്ച ബ്രഹ്മദത്തൻ്റെ ഓർമ്മകൾ പങ്കിട്ട് ആദരപൂർവ്വം അനുസ്മ‌രണം നടത്താൻ പാലായിലെ പൗരാവലി ഒത്തുചേരുകയാണ്.

രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കളും ക്ഷേത്രം ഭാരവാഹികളും ആനപ്രേമികളും പങ്കെടുക്കുന്നു. ഏവരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.ഉദ്‌ഘാടകൻ മാണി സി കാപ്പൻ എം എൽ എ ;അധ്യക്ഷ മായാ രാഹുൽ ചെയർപേഴ്‌സൺ പാലാ.ഫോട്ടോ അനാച്ഛാദനം ജോസ് കെ മാണി എം പി.മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി എൻ പരമേശ്വരൻ നായർ പുത്തൂർ ;നാരായണൻ കുട്ടി അരുൺ നിവാസ് ;ഉണ്ണി അശോകാ എന്നിവർ പങ്കെടുത്തു .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top