Kerala

നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി

 

മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി മിന്നുന്ന തുടക്കം നല്‍കിയിട്ടും വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 24 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് 19.4 ഓവറില്‍ 223ന് ഓള്‍ ഔട്ടായി.

 

അവസാന ബാറ്ററായ അര്‍ഷ്ദീപ് സിംഗിന് അവസാന ഓവറില്‍ ബാറ്റിംഗിനിടെ ഷമാര്‍ ജോസഫിന്‍റെ പന്ത് കൊണ്ട് തോളിന് പരിക്കേറ്റതിനാല്‍ റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു.

23 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 25 പന്തില്‍ 43 റണ്‍സടിച്ചപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 20 പന്തില്‍ 41 റണ്‍സടിച്ചു. അഭിഷേക് ശര്‍മ(24 പന്തില്‍ 29), ശ്രേയസ് അയ്യര്‍(11 പന്തില്‍ 16), ഇഷാന്‍ കിഷൻ(3 പന്തില്‍ 6), നമൻ ധിര്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വിന്‍ഡീസിനായി കീമോ പോള്‍ 40 റണ്‍സിന് 5 വിക്കറ്റുമായി ഇന്ത്യയെ എറിഞ്ഞിട്ടു.

 

ഗുഡകേഷ് മോടി വിന്‍ഡീസിനായി രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ വിൻഡീസ് ഇന്ത്യക്കൊപ്പമെത്തി(2-2). പരമ്പരയിലെ അവസാന ടി20 ബെംഗളൂരുവില്‍ ശനിയാഴ്ച നടക്കും. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top