
ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ’: റവ. ഫാ. ജോസഫ് നരിതൂക്കിൽരാമപുരം: സ്നേഹത്തിന്റെ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ഏറ്റവും ചെറിയവരിൽ ഈശോയുടെ സ്നേഹം അവരുടെ ജീവിതത്തിലൂടെ വായിച്ചെടുത്തുകൊണ്ട് ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നുവെന്ന് റവ. ഫാ. ജോസഫ് നരിതൂക്കിൽ പറഞ്ഞു.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വലിയ കാര്യങ്ങൾ ചെയ്ത് പ്രസക്തി നേടാവുന്ന കാലഘട്ടത്തിൽ ലളിതമായ ജീവിതത്തിലൂടെ പാവപ്പെട്ടവർക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകിയ പുണ്യാത്മാവായിരുന്നു കുഞ്ഞച്ചനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ രൂപത മാതൃവേദി,
പിതൃവേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തീർഥാടനവും വിശുദ്ധ കുർബാനയും ജപമാല പ്രദക്ഷിണവും സംഘടിപ്പിച്ചത്. ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു.

