Kerala

കേരളത്തിലെ ഉത്സവങ്ങളിൽ തലയെടുപ്പോടെ മുന്നിൽനിന്ന ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് വിട. കഴിഞ്ഞദിവസമാണ് ഇടിമിന്നലേറ്റ് പല്ലാട്ട് ബ്ര​ഹ്മദത്തൻ ചരിഞ്ഞത്


കേരളത്തിലെ ഉത്സവങ്ങളിൽ തലയെടുപ്പോടെ മുന്നിൽനിന്ന ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് വിട. കഴിഞ്ഞദിവസമാണ് ഇടിമിന്നലേറ്റ് പല്ലാട്ട് ബ്ര​ഹ്മദത്തൻ ചരിഞ്ഞത്. ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോ​ഗമായിരുന്നു അത്. തിങ്കളാഴ്ച വനംവകുപ്പിന്റെ മേൽനോട്ടത്തിൽ ബ്രഹ്മദത്തന്റെ പോസ്റ്റ്മോർട്ടവും സംസ്കാരവും നടന്നു. പ്രിയപ്പെട്ട ബ്രഹ്മദത്തനെ അവസാനമായി കാണാൻ വിവിധയിടങ്ങളിൽനിന്നുള്ള ആനപ്രേമികളും നാട്ടുകാരും അടക്കം നിരവധിപേരാണ് എത്തിയത്.

പല്ലാട്ടെ കുട്ടി എന്നാണ് ആനപ്രേമികൾ ബ്രഹ്മദത്തനെ വിളിച്ചിരുന്നത്. ഇത്രയും സ്നേഹമുളള ആന വേറയില്ലെന്നാണ് ആനപ്രേമികളെല്ലാം പറയുന്നത്. 16 വർഷം മുൻപാണ് ബ്രഹ്മദത്തൻ മേലമ്പാറയിലെ പല്ലാട്ട് തറവാട്ടിൽ എത്തിയത്. കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് രാജേഷ് പല്ലാട്ടാണ് ഉടമ. തൃശ്ശൂർ പൂരത്തിന് പാറമേക്കാവിന്റെ തിടമ്പേറ്റുന്നത് ബ്രഹ്മദത്തനായിരുന്നു. ഏറ്റുമാനൂർ, വൈക്കം, തിരുനക്കര ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളിലും സ്ഥിരസാന്നിധ്യമായിരുന്നു.

ലാളിത്യവും ശാന്തതയും മുഖമുദ്രയായ ബ്രഹ്‌മദത്തൻ തൃശൂർ പൂരമടക്കം ഉത്സവ എഴുന്നള്ളിപ്പു കളിലെ നിറസാന്നിധ്യമായിരുന്നു. ആന പ്രേമികളുടെ പ്രിയങ്കരനായ ഗജശ്രേഷ്ഠനായിരുന്നു ഗജ കൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ നീരിളക്കത്തെ തുടർന്ന് മേലമ്പാറയിലെ വീട്ടുവളപ്പിൽ തളച്ചിരുന്ന ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞത് ആന പ്രേമികളെ ദുഃഖത്തിലാഴ്ത്തി..

അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബ്രഹ്മദത്തൻ, കോട്ടയം പുതുപ്പള്ളി പോത്തൻ വർഗീസ് അച്ചായൻ വഴിയാണ് കേരളത്തിലെത്തിയത്25 വർഷമായി കേരളത്തിലുള്ള ബ്രഹ്മദത്തന് ഏകദേശം 45 വയസ്സും 298 സെന്റിമീറ്റർ ഉയരവുമുണ്ട് .
കൂടാതെ തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റുന്ന ഗജവീരൻ കൂടിയായിരുന്നു.അതുകൊണ്ടു തന്നെ ആനപ്രേമികളുടെ സ്നേഹവാത്സല്യങ്ങൾ പിടിച്ചു പറ്റുകയും ചെയ്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top