
എ വി റസൽ നഗർ (പാലാ)സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം, പി ഷാനവാസിനെ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുത്തു. നിലവിൽ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നേരത്തെ കാഞ്ഞിരപ്പള്ളി ഏരിയാസെക്രട്ടറിയായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസലിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് പത്തംഗ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്. 38 അംഗ ജില്ലാ കമ്മിറ്റിയിൽ ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെ ഉൾപ്പെടുത്തി. വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എസ് ശരത് എന്നിവർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളായി.

എ വി റസൽ നഗർ (പാലാ)പോരായ്മകൾ പരിഹരിച്ച് കൂടുതൽ കരുത്തും ആവേശവുമായി മുന്നോട്ട് കുതിക്കാനുള്ള ചർച്ചകളും നിർദേശങ്ങളുമായി സിപിഐ എം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം. ജില്ലയുടെ നട്ടെല്ലായ കർഷകരുടെയും തൊഴിലാളികളുടെയും അടിസ്ഥാന, പിന്നോക്ക, വിവിധ വിഭാഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രതീക്ഷകൾ ഉയർത്തിപിടിച്ച് സംഘടനാശേഷി ശക്തിപ്പെടുത്താൻ തീരുമാനം. തെറ്റ് തിരുത്തൽ പ്രക്രിയ തുടർന്ന് സംഘടനയെ കുറ്റമറ്റതാക്കി കൂടുതൽ മുന്നേറും. വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങി ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോയവരെ, തെറ്റിദ്ധാരണ മാറ്റി ചെങ്കൊടിക്ക് കീഴിൽ അണിനിരത്തും. എതിരാളികളുടെ വ്യാജ നിർമിതികൾ തിരിച്ചറിഞ്ഞ ജനങ്ങളുടെ മറുപടിയാണ് തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിനുണ്ടായ വൻവിജയം. ചങ്ങനാശേരി എംഎൽഎ പ്രതിനിധീകരിച്ച തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ 2140 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തതിന് പുറമേ പാന്പാടി പഞ്ചായത്ത് വാർഡിൽ യുഡിഎഫിനെ അട്ടിമറിച്ചു. കൂടുതൽ ജനങ്ങളുടെ വിശ്വാസം നേടി പാർടിയേ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് പടർത്തും.
രണ്ട് ദിവസമായി നാലര മണിക്കൂർ നീണ്ട പൊതുചർച്ചക്ക് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസൽ നിര്യാതനായതിനെ തുടർന്നുള്ള ഒഴിവിൽ ജില്ലാ കമ്മിറ്റിയംഗം പി ഷാനവാസിനെ 10 അംഗ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. 38 അംഗ ജില്ലാ കമ്മിറ്റിയിൽങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെ ഉൾപ്പെടുത്തി. വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എസ് ശരത് എന്നിവരെ ജില്ലാ കമ്മിറ്റി ക്ഷണിതാക്കളാക്കി.

സംഘാടക സമിതി കൺവീനർ സജേഷ് ശശി നന്ദി പറഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത് വി എസ് അച്യുതാനന്ദൻ നഗറിൽ (പാലാ മൈതാനം) നടന്ന പൊതുയോഗം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അധ്യക്ഷനായി… ……………………. എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് സ്വാഗതം പറഞ്ഞു.