Kerala

വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ;മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം

വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ;മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം ഉപഗ്രഹ ചിത്രങ്ങളിലും റഡാർ വിവരങ്ങളിലും വാഗമൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മേഘസാന്നിധ്യവും  ശക്തമായ മഴയുമാണു രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പുതിയ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് കോട്ടയം ജില്ലയിൽ യെല്ലോ  അലർട്ട് പ്രഖ്യാപിച്ചു.ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു കാലാവസ്ഥാ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ‘ശക്തമായ മഴ’ എന്നു കനക്കാക്കുന്നത്.മലയോര മേഖലകളിലും താഴ്ന്ന്‌ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഞായറാഴ്ച ദിവസം ഉണ്ടായ ശക്തമായ മഴയിൽ വ്യാപക നാശനഷ്ട‌ം ഉണ്ടാവുകയും രണ്ടു പേരുടെ മരണത്തിനും ഇടയാക്കിയിരുന്നു. മഴ ശക്തമായതോടെ പ്രദേശവാസികളും ആശങ്കയിലാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top