ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലകത്തുശ്ശേരിലുണ്ടായ ഉണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ രണ്ട് തമിഴ്നാട് സ്വദേശിനികൾ അപകടത്തിപ്പെടുകയും ഒരാൾ മരണമടയുകയും ചെയ്തു.

വാഗമൺ സന്ദർശ്ശിക്കാനെത്തിയവരാണ് ഇരുവരും സുഹൃത്തിൻ്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെയാണ് അപകടത്തിൽ പെട്ടത്.
തമിഴ്നാട് ചെന്നൈ സ്വദേശിനി സംഗീത (35) ആണ് മരണപ്പെട്ടത്

ടീം നന്മക്കൂട്ടം പ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഹെൽമറ്റ് ഉൾപ്പെടെ കണ്ടത്തിയത്. ഇപ്പോൾ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മേൽ നടപടികൾ സ്വീകരിച്ചു.
പൂഞ്ഞാർ, M.L.A സെബാസ്റ്റ്യൻ എം. ജെ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ V. P നാസർ എന്നിവർ ഹോസ്പിറ്റലിൽ നടപടികൾക്ക് നേതൃത്വം നൽകി
