Kerala

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹാരോപണം; കേസെടുക്കാൻ കമ്മിഷണറുടെ നിർദേശം

തിരുവനന്തപുരം∙ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കാൻ നിർദേശം നൽകി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം.

കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ് ആന്റോ പറഞ്ഞത്. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി.നായർ പൊലീസിൽ പരാതി നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top