Kerala

പാലാ നഗരസഭ :ബിജു മാത്യൂസ് പാലായുടെ ഉപാധ്യക്ഷനായി ;പക്ഷെ

പാലാ നഗരസഭയുടെ വൈസ് ചെയർമാനായി ബിജു മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു.അപ്രതീക്ഷിതമല്ലെങ്കിലും നഗര വികസന മുന്നണിയിൽ ഈ പ്രശ്നം  ഉണ്ടാക്കിയിരിക്കുന്ന മുറിവിന്റെ ആഴം എന്താണെന്നുള്ളത് ,വരും നാളുകളിലെ അറിയുവാൻ സാധിക്കൂ.മുറിവിന്റെ ആഴം വർധിക്കാതിരിക്കുവാൻ ഏറ്റവും ശ്രദ്ധ പുലർത്തേണ്ടത് ബിജു മാത്യൂസ് തന്നെ ആണെന്നുള്ളതാണ് ശ്രദ്ധേയം .ഇന്നലെ നടന്ന രാഷ്ട്രീയ ചർച്ചകളുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ വെളിവാക്കുന്നില്ല .

ഒന്നാമതായി തന്നെ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ അടിയന്തിരാവസ്ഥ കാലത്തേ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് നാവടക്കൂ പണിയെടുക്കൂ എന്നുള്ളതായിരുന്നു .  കോൺഗ്രസുകാരനായ ബിജു മാത്യൂസ് ആ മുദ്രാവാക്യത്തെ കുറിച്ച് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും .ചെയർപേഴ്‌സണാണ് ഒന്നാം സ്ഥാനമെന്നും അദ്ദേഹം നോക്കേണ്ടതുണ്ട് .

എല്ലാവരെയും കൂട്ടികൊണ്ടു പോകേണ്ടതിൽ മുഖ്യകണ്ണിയാണ് വൈസ് ചെയർമാൻ സ്ഥാനം .ആ സ്ഥാനത്തിന്റെ അന്തസത്ത അദ്ദേഹം പാലിക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത് .പത്തംഗങ്ങൾ  ഉള്ള  കേരളാ കോൺഗ്രസും ,രണ്ടംഗങ്ങളുള്ള സിപിഎമ്മും വൈസ് ചെയർമാൻ സ്ഥാനം ആഗ്രഹിച്ചിരുന്നു .പക്ഷെ രാഷ്ട്രീയത്തിൽ ഒരിക്കലും രണ്ടും രണ്ടും നാലല്ലല്ലോ ലഭിക്കുന്നത് .മായയ്ക്ക് ചെയർപേഴ്‌സൺ സ്ഥാനവും ,രജിതയ്ക്കു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയും ,ഇപ്പോൾ ബിജു വിനു വൈസ് ചെയർമാൻ സ്ഥാനവും ലഭിച്ചു .പിന്നെയുള്ള ടോണി തൈപ്പറമ്പന് ഏതാനും മാസം കൂടി പൊതുമരാമത്ത് ചെയര്മാനായിരിക്കാം .വിമതരിൽ എല്ലാവരെയും അംഗീകരിക്കുവാൻ കേരളാ കോൺഗ്രസും ;തയ്യാറായി .തിരിച്ചും മാന്യമായ ഇടപെടൽ അവരും ആഗ്രഹിക്കുന്നുണ്ട് .അതാവണം ബിജു മാത്യൂസിൽ നിന്നും അവർ പ്രതീക്ഷിക്കുന്നത് .

നിമിത്തങ്ങളിൽ വിശ്വസിക്കുന്നവർ പാലാ വൈസ് ചെയർമാൻ സ്ഥാനം ലഭിക്കുന്നവർ മുടിഞ്ഞു പോകുന്നതാണ് കണ്ടു വരുന്നത് എന്നൊരു ചൊല്ല് വിളിച്ചു പറയുന്നുണ്ട് .എന്നാൽ തീർന്നു പോയവരൊക്കെ അവരുടെ കൈയ്യിലിരുപ്പ് കൊണ്ടാണ് തീർന്നതെന്നുള്ള സത്യം സൗകര്യ പൂർവം മറക്കുകയാണ് പതിവ് .കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ക്ലിഫ് ഹൗസിന് ശത്രു ദോഷം ഉണ്ടെന്നു കണ്ടെത്തി ഗേറ്റ് മാറ്റി സ്ഥാപിക്കുകയും ,പൂജകൾ നടത്തുകയും ഒക്കെ ചെയ്തിട്ടും അദ്ദേഹത്തെ മാറ്റി എ കെ ആന്റണി മുഖ്യമന്ത്രി ആയി .എന്നാൽ ആ ക്ലിഫ് ഹൗസിൽ തന്നെ പിണറായി വിജയൻ നീണ്ട പത്ത് വർഷക്കാലം ഭരിക്കുകയും രോഗ പീഡകളെ പോലും അതി ജീവിക്കുകയും ചെയ്തു .നല്ലതു വിതച്ചാൽ നല്ലതു കൊയ്യാം .മത്തൻ നട്ടാൽ കുമ്പളം മുളക്കില്ല അത് ലോക നീതിയാണ്.

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top