Kerala

മാത്യുകുഴല്‍നാടന്‍ എഎല്‍എയുടെ എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം

എറണാകുളം: മാത്യുകുഴല്‍നാടന്‍ എഎല്‍എയുടെ എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. മോഷ്ടാക്കള്‍ ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു. എംഎല്‍എയുടെ പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ആണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.

13ാം തിയതി വൈകിട്ട് 6.30നാണ് സംഭവമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് കണക്റ്റ് ചെയ്തുവച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. ഈ പ്രദേശത്ത് ഇതിന് മുന്‍പും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം പ്രവര്‍ത്തിക്കുന്നെന്നും പരാതിയുണ്ടായിരുന്നു.

സംഭവത്തില്‍ വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നയാളുടെ പരാതിയില്‍ പോത്താനിക്കോട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top