Kerala

പാലാ നഗരസഭാ :വൈസ് ചെയർമാൻ ആര് :വിമതർ നാളെ ജോസ് കെ മാണിയെ അറിയിക്കും

പാലാ നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ടോണി തൈപ്പറമ്പനോ; ബിജു മാത്യൂസിനോ നറുക്ക് വീഴുമോ അതോ വിമത കോൺഗ്രസ് കൗൺസിലർമാരുമായിട്ടുള്ള ധാരണ വിട്ട് കേരള കോൺഗ്രസോ; സിപിഐ എമ്മോ  വൈസ് ചെയർമാൻ പദവി തട്ടിയെടുക്കുമോ?. പാലാ നഗരസഭയിൽ പതിനാറാം തീയതിയാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നിലവിൽ വിമത കോൺഗ്രസുകാരായ ടോണി തൈപ്പറമ്പിലും ബിജു മാത്യൂസും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതിൽ ബിജു മാത്യൂസ് ഭാവിയിൽ മുന്നണിക്ക് അസ്വസ്ഥത ഉണ്ടാകുവാൻ  സാധ്യതയുള്ള ആളായിട്ടാണ് നഗര വികസന മുന്നണിയിൽ ഭൂരിപക്ഷവും കരുതുന്നത് . കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പ്രളയത്തെ തുടർന്ന് ക്ളീനാക്കിയ ദിവസം മുതൽ തലയിരിക്കുമ്പോൾ വാലാടുന്ന യുക്തി രഹിത സമീപനമാണ് ബിജുവിന്റേത് .അതുകൊണ്ടു തന്നെ നഗരവികസന മുന്നണിയിലെ  പാലായിലെ പൊതുവികാരം മികച്ച പൊതു പ്രവർത്തകനായ ടോണി തൈപ്പറമ്പിലിന് അനുകൂലമാണ്.

ഇതിനിടയിൽ രജിത പ്രകാശിനെ ഒത്തു തീർപ്പ് സ്ഥാനാര്ഥിയാക്കുവാൻ വളഞ്ഞ വഴിയിൽ ചില ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് അതോടൊപ്പം സിപിഐഎം വൈസ് ചെയർമാൻ സ്ഥാനം ചോദിച്ചു വാങ്ങിച്ചെടുക്കണമെന്നും മോഹിപ്പിക്കുന്നുണ്ട് .മോഹങ്ങളുടെയെല്ലാം പ്രഭവ കേന്ദ്രം മുരിക്കുമ്പുഴയാണ് .സിപിഐഎം ലെ റോയി ഫ്രാൻസിസും ;ജോസിൻ  ബിനോയും വൈസ് ചെയർമാൻ സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് സ്വകാര്യ സഭാഷണങ്ങളിൽ അവർ വ്യക്തമാക്കിയിട്ടുണ്ട് .ഇന്ന് കുമാരനാശാൻ പ്രതിമ ഉദ്‌ഘാടന ചടങ്ങിൽ തേക്കേക്കര മെത്രാൻ ഉയർത്തിയ അമ്പുകൾക്ക് ചാട്ടുളി മറുപടി നൽകിയാണ് ജോസിൻ ബിനോ പ്രസംഗിച്ചത്.ജോസിൻ  ബിനോയെ വെട്ടിലാക്കാൻ വേറെ ചില മധ്യസ്ഥന്മാരെ ചില കേന്ദ്രങ്ങൾ ഇറക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട് .

ബിജു മാത്യൂസിനെപ്പോലുള്ള ഒരാൾ വൈസ് ചെയർമാൻ ആകുന്നതാണ്  സ്വതന്ത്ര മുന്നണിയുടെ താല്പര്യമെങ്കിലും പാലാ നഗര വികസനമുന്നണിയുടെ നിലനിൽപ്പിനു പോലും പ്രശ്നമാകാൻ സാധ്യതയുണ്ട്. സ്വതന്ത്ര മുന്നണിക്ക് ആറുമാസം പോലും നഗരസഭ വികസന മുന്നണി ഭരിക്കാതെ താഴെ പോകാൻ ബിജു മാത്യൂസിനെ ആകുന്നതാണ് താല്പര്യം. കാരണം ചെയർപേഴ്സൺ മായ രാഹുലിനെതിരെ സെൽഫ് ഗോൾ ആകാൻ ബിജു മാത്യൂസ് ഉണ്ടാവും എന്നതാണ് മുരിക്കുമ്പുഴ മുന്നണിയുടെ കണക്ക് കൂട്ടൽ . ഇതിനിടയിൽ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ സ്ഥാനം സ്വീകരിക്കണമെന്നും വാദ ഗതികൾ ഉയരുന്നുണ്ട് .എന്നാൽ ബിജു പാലൂപ്പടവന് സ്ഥാനം വേണ്ടതില്ലെന്ന് ഇന്നും പ്രസ്താവന വന്നതിനെ തുടർന്ന് പിന്നെ ആർക്കെന്ന സംശയവുമുണ്ട് .ബെറ്റി ;ബിജി ;ലീന സഖ്യത്തോടൊപ്പം ;റൂബി ആന്റോയും വൈസ് ചെയർമാൻ സ്ഥാനം കിട്ടിയാൽ കൊള്ളാം  എന്ന് താല്പര്യപ്പെട്ടിട്ടുണ്ട് .അത് കൊണ്ട് തന്നെ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തേക്കില്ല .എന്തായാലും നാളെ വിമതർ ജോസ് കെ മാണിയെ തങ്ങളുടെ  താൽപ്പര്യം അറിയിക്കുമെന്നാണ് കരുതുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top