ഈരാറ്റുപേട്ട: അഞ്ച് മാസങ്ങൾക്ക് മുമ്പ് നിർമ്മാണോദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നഗരസഭാ പെർമിറ്റിന് വേണ്ടി നൽകിയ അപേക്ഷയിൽ സ്ഥലത്തിൻ്റെ രേഖകൾ ഇല്ലായിരുന്നു. മിനി സിവിൽ സ്റ്റേഷൻ പണിയാൻ പോകുന്ന സ്ഥലത്തിൻ്റെ രേഖകൾ ഉടൻ പൊതു മരാമത്ത് വകുപ്പ് നഗരസഭയ്ക്ക് കൈമാറണമെന്ന് ജനകീയ വികസന ഫോറം ഭാരവാഹികൾ ഈരാറ്റുപേട്ട പ്രസ്‌ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽആവശ്യപ്പെട്ടു.

2021 ലെ സംസ്ഥാന ബഡ്ജറ്റിൽ സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് പത്ത് കോടി രൂപ അനുവദിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. 2022 ജനുവരി മുതൽ 2026 ഏപ്രിൽ വരെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ഒരു തീവ്രവാദ കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നാണ് വികസന ഫോറം ഭാരവാഹികൾക്ക് പോലീസ് വകുപ്പിൽ നിന്നും വിവരാവകാശം ലഭിച്ചത്. 2022ൽ മിനി സിവിൽ സ്റ്റേഷനുമായി ബന്ധപ്പെട്ട് പൊലീസ് കൊടുത്ത റിപ്പോർട്ടിൽ തീവ്രവാദ മതസ്പർധ കേസുകൾ അധികമാണെന്ന് തെറ്റായ റിപ്പോർട്ട് പോലീസ് നൽകീ യിരുന്നു .

ഈ തെറ്റായ റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഫോറം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനകീയ വികസന ഫോറം പ്രസിഡൻ്റ് ഷെരീഫ് പൊന്തനാൽ, സെക്രട്ടറി വി.എ. ഹസീബ്. ഭാരവാഹികളായ.
അഷറഫ് കന്നാംപറമ്പിൽ, യൂസുഫ് ഹിബ , കെ.പി. മുജീബ് എന്നിവർ ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.