പാലാ :പാലാ നഗരസഭയിലെ വൈസ് ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എം ഏറ്റെടുക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു .

മായ രാഹുൽ ചെയർപേഴ്‌സൻ സ്ഥാനാർത്ഥിയായി വരുമ്പോൾ പിന്തുണ നൽകണമെന്ന് വിമത കോൺഗ്രസ്സുകാർ കത്ത് നൽകിയിട്ടുണ്ടെങ്കിലും ഞങ്ങളുടെ പാർട്ടിയുടെ പാർലമെന്ററി പാർട്ടി ചേർന്ന് ഔദ്യോഗികമായി അംഗീകരിക്കേണ്ടതുണ്ട് .അതിനു ശേഷം എൽ ഡി എഫ് ചേർന്ന് അവരുടെയും അംഗീകാരം വാങ്ങേണ്ടതുണ്ട് .അതിനു ശേഷമേ എൽ ഡി എഫ് മായാ രാഹുലിന് പിന്തുണ നൽകൂ .

പാലാ നഗരസഭയിലെ പ്രത്യേക സാഹചര്യത്തിൽ വൈസ് ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എം ഏറ്റെടുക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല .പാർട്ടി ചെയര്മാനോട് പലരും പല നിർദ്ദേശങ്ങളും പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷമേ തീരുമാനമെടുക്കുകയുള്ളൂ.വിമത കോൺഗ്രസ് നേതാവായ ബിജു മാത്യൂസ് വിമത സഖ്യം വിടുമെന്നുള്ള സൂചനകൾ വരുന്നുണ്ടെങ്കിലും അദ്ദേഹമാണ് മുൻ ചെയർപേഴ്‌സൺ ഫയലിൽ സൂക്ഷിച്ചിരുന്ന വാച്ച് മോഷണം നടത്തിയത് എന്ന ആരോപണം നിലനിൽക്കുമ്പോൾ ;മോഷണ ആരോപണം നടത്തിയവരുടെ പാളയത്തിൽ വീണ്ടും ചെല്ലുക എന്നുള്ളത് ശ്രമകരമാണ് .
ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിനു മൂന്നു നാൾ ബാക്കി നിൽക്കെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കരു നീക്കങ്ങളും മുറുകുകയാണ്.ലിസിക്കുട്ടി മാത്യുവിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാൻ സാധിച്ചത് സ്വതന്ത്ര മുന്നണിയുടെ നേട്ടം തന്നെയാണ് .പുതിയ ഒരാളെ കൂടി തങ്ങളുടെ ചേരിയിലേക്കു കൊണ്ടുവരുവാനുള്ള കരുക്കളാണ് ഇപ്പോൾ അവർ നടത്തിച്ചു കൊണ്ടിരിക്കുന്നത് .