Kerala

വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ഒറ്റക്കെട്ടായി മുന്നേറണം :ആക്റ്റിംഗ് ചെയർപേഴ്‌സൻ മായാ രാഹുൽ

പാലാ :ഭാരതത്തിന്റെ 80-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ രാജ്യം ഒറ്റക്കെട്ടായി വികസിത ഭാരതം 2047 എന്ന മുദ്രാവാക്യവുമായി മുന്നേറണം എന്ന് പാലാ നഗരസഭാ ആക്റ്റിംഗ്  ചെയർപേഴ്‌സൻ മായാ രാഹുൽ അഭിപ്രായപ്പെട്ടു .സ്വാതന്ത്ര്യം ലഭിച്ചു എന്നത് കൊണ്ട് എന്തും ചെയ്യാനുള്ള സ്വതന്ത്ര്യമല്ല നമ്മൾ ഉദ്ദേശിക്കുന്നത് വികസിത ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലൂടെ മറ്റ് രാജ്യങ്ങൾക്കു മാതൃകയായി മുന്നേറണം.അതിനായി ജാതി മത വർണ്ണ വൈരുധ്യങ്ങൾ വെടിഞ്ഞ് രാജ്യം ഒറ്റക്കെട്ടായി മുന്നേറണം എന്നും മായാ രാഹുൽ ഉദ്‌ബോധിപ്പിച്ചു .

പാലാ നഗരസഭയിലെ മുൻ കമ്മീഷണറും ;പൊതു പ്രവർത്തകനുമായ രവിസാർ  സ്വാതന്ത്ര്യ ദിന സന്ദേശം നൽകി .പൊതു പ്രവർത്തകരായ ജോയി കളരിക്കൽ ;രാജു ഡി കൃഷ്ണപുരം ;പി ആർ പയസ് ;കൗൺസിലർ രജിതാ പ്രകാശ് എന്നിവരും സ്വതന്ത്ര ദിന സന്ദേശം നൽകി .

കൗണ്സിലര്മായായ ഷാജു തുരുത്തൻ ;സെക്രട്ടറി ആകാശ് ;ടോണി തൈപ്പറമ്പിൽ ;ബിജി ജോജോ ;ലീനാ സണ്ണി ;ജോർജുകുട്ടി ചെറുവള്ളി ;സനിൽ രാഘവൻ ;ബിജു മാത്യൂസ് ;ലിസികുട്ടി മാത്യു ;ബെറ്റി ഷാജു ;റൂബി ആന്റോ ;ടോമിൻ ജോസ് ;എന്നിവരും നഗരസഭാ ഉദ്യോഗസ്ഥരും പങ്കെടുത്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top