Kottayam

ഭാരതീയ വിജ്ഞാന സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സി.എം. എസ്. കോളജിൽ ജ്ഞാനധാരയ്ക്ക് തുടക്കമായി

കോട്ടയം: ഭാരതീയ വിജ്ഞാന സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സി.എം. എസ്. കോളജിൽ ജ്ഞാനധാരയ്ക്ക് തുടക്കമായി.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഞ്ജു ശോശൻ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. യുനസ്കോയുടെ സാംസ്കാരിക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ കലാരൂപമായ കൂടിയാട്ടത്തിന്റെ ചരിത്രവും അഭിനയ രീതികളും ബസേലിയസ് കോളജ് മുൻ അധ്യാപകൻ ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരി വിവരിച്ചു. പൊതിയിൽ നാരായണ ചാക്യാർ ,

മിഴാവ് കലാകാരനായ കലാനിലയം സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അരങ്ങിൽ ചാക്യാർ കൂത്ത് അവതരിപ്പിച്ചു. വിദ്യാർത്ഥികളായ മിഥുൻ എം വാര്യർ, അനുശ്രീ എന്നിവർ കർണാട്ടിക് ഫ്യൂഷൻ അവതരിപ്പിച്ചു. കോ-ഓഡിനേറ്റർ മിനി മറിയം സക്കറിയ, കോളജ് ബർസാർ റവ.ഡോ.ഷിജു സാമുവേൽ ,രാധിക ജി. എന്നിവർ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top