Kerala

ഈ വർഷത്തെ ജില്ലാതല ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും

കോട്ടയം: ഈ വർഷത്തെ ജില്ലാതല ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി.) നഗരസഭയും സംയുക്തമായാണ് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി. ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രാദേശിക കലാകാരന്മാർക്ക് അടക്കം പ്രാതിനിധ്യം നൽകി ജനകീയ പങ്കാളിത്തത്തോടെ ഓണാഘോഷം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, പാലാ ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബിജേക്കബ് , ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

ഓണാഘോഷപരിപാടികൾ:താൽപര്യപത്രം ക്ഷണിച്ചു

കോട്ടയം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം-2026 നോടനുബന്ധിച്ച് കലാ- സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ള സംഘടനകൾ, കലാകാരന്മാർ, കലാസംഘടനകൾ, സാംസ്‌കാരിക-സ്പോർട്‌സ് സംഘടനകൾ, ഇവന്റ് മാനേജ്‌മെന്റ്റ് സംഘങ്ങൾ/ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് താൽര്യപത്രം ക്ഷണിച്ചു. താൽപര്യപത്രങ്ങൾ/അപേക്ഷകൾ പരിപാടികളുടെ നിരക്കും പരിപാടികളേക്കുറിച്ചുള്ള വിശദവിവരങ്ങളും അടക്കം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ:0481-2560479. ഇ-മെയിൽ [email protected]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top