Kerala

150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്‌കറ്റ് പായ്ക്കറ്റില്‍ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ നിര്‍മാതാക്കളായ പാര്‍ലെ ബിസ്‌കറ്റ് കമ്പനിയും വില്‍പനക്കാരായ മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി

കണ്ണൂർ :150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്‌കറ്റ് പായ്ക്കറ്റില്‍ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ നിര്‍മാതാക്കളായ പാര്‍ലെ ബിസ്‌കറ്റ് കമ്പനിയും വില്‍പനക്കാരായ മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി.

സംസ്ഥാന വ്യാപകമായി വൻ കിട കമ്പനികൾ ഈ  തട്ടിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ് .തൂക്കത്തിലെ വെട്ടിപ്പ് നടത്താത്ത കമ്പനികൾ ഇല്ലായെന്ന് തന്നെ പറയേണ്ടി വരും .ഉന്നത ഉദ്യോഗസ്ഥർക്ക് പടി കൊടുത്തുകൊണ്ടാണ് ഈ തട്ടിപ്പ് നടത്തി കൊണ്ടിരിക്കുന്നത് .

പെയിന്റ് 20 ലിറ്റർ വാങ്ങിയാൽ അതിൽ 17 ലിറ്റർ മുതൽ 18 ലിറ്റർ വരെയേ കാണൂ.രണ്ടു ലിറ്ററിന്റെ പണം ഉപഭോക്താവിനു നഷ്ടപ്പെടുകയാണ് ചെയ്യുന്നത് .പക്ഷെ പെയിന്റിന്റർ കാര്യത്തിൽ ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top