പാലാ: ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിന്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പ്രതിഭകളെയും ആദരിക്കുന്ന ചടങ്ങും ഇന്ന് (ഞായറാഴ്ച) ലയൺസ് ക്ലബ് അംഗം ജസ്റ്റിൻ കളപ്പുരയുടെ ഭവനത്തിൽ നടക്കും.ജോസ് കെ. മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജിജോമോൻ ജോസഫ് പ്രസിഡന്റായും ജിയോ പുന്നൂസ് സെക്രട്ടറിയായും സ്ഥാനമേൽക്കും. ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കായികരംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയും ചടങ്ങിൽ അനുമോദിക്കും.
പൈകയിലെ ഏറ്റവും മികച്ച ബിസിനസുകാരനുള്ള ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിന്റെ പുരസ്കാരം ജോസുകുട്ടി ഞാവള്ളിക്കുന്നേലിന് സമ്മാനിക്കും.പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ജിജോമോൻ ജോസഫ്, ജിയോ പുന്നൂസ് എന്നിവർ പരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചു.