Kerala

സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ

സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ. വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും, സിഗ്നലിലും കേന്ദ്രം നോട്ടീസ് നൽകി. യൂസർ ഐഡി ഫീച്ചറിൽ വിശദീകരണം നൽകാനും നിർദേശമുണ്ട്. യൂസർ ഐഡി ഫീച്ചർ ആൾമാറാട്ടത്തിന് ഉപയോഗിക്കുന്നതിന് എതിരായ സംരക്ഷണം വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം ഫീച്ചറിൻ്റെ വിശദാംശങ്ങൾ മൂന്നു ദിവസത്തിനകം അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ മെറ്റക്ക് നോട്ടീസ് നൽകിയിരുന്നു.

ആൾമാറാട്ടവും വഞ്ചനയും സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ,സമഗ്രമായ കൂടിയാലോചന നടത്തും വരെ യൂസർനെയിം ഫീച്ചർ നടപ്പാക്കരുത് എന്ന് കേന്ദ്രം നിർദേശം നൽകി. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയങ്ങളെ ആശങ്ക അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top