Kottayam

അങ്കം ജയിക്കുന്ന മങ്കയാര് :പാലാ നഗരസഭയിൽ ഓപ്പറേഷൻ തട്ടുകടയിലൂടെ ദിയാ ബിനുവും ;ഭരണ പക്ഷത്തെ തന്നെ രജിതാ പ്രകാശും നേർക്കുനേർ പോരാട്ടം 

പാലാ :അങ്കം ജയിക്കുന്ന മങ്കയാര് നാളെ നടക്കുന്ന പാലാ നഗരസഭാ യോഗത്തിൽ അത് ഏകദേശം അറിയാം .പാലാ നഗരസഭയിൽ ഓപ്പറേഷൻ തട്ടുകടയിലൂടെ ദിയാ ബിനുവും ;ഭരണ പക്ഷത്തെ തന്നെ രജിതാ പ്രകാശും നേർക്കുനേർ പോരാട്ടം ഇപ്പോൾ കടുത്തു കൊണ്ടിരിക്കുകയാണ് .ഇക്കഴിഞ്ഞ ദിവസം മിനി സിവിൽ സ്റ്റേഷനിൽ നടന്ന ഞാറ്റുവേല ചന്ത പരിപാടിയിൽ കൂട്ടിയിടിച്ചിട്ടു പോലും ദിയയും ;രജിതയും സംസാരിച്ചില്ല .സംസാരത്തിനു ജി എസ് ടി പാലാ നഗരസഭയിൽ ഇല്ലെന്നാണ് അറിവ്.

ഇക്കഴിഞ്ഞ ദിവസം ഭരണ പക്ഷത്തെ യുവ തുർക്കികൾ എല്ലാവരും കൂടി തെരോന്തരത്തിന് പോയി ആഭ്യന്തരനേയും ;മുഖ്യനെയും കണ്ടിരുന്നു .വെറുതെ കണ്ടതല്ല ഗഗനമായ ചർച്ചകളാണ് അവിടെ നടന്നത് .അതിന്റെ അപകടം തെക്കേക്കര മെത്രാന് പിടികിട്ടി.അപ്പോൾ തുടങ്ങി മറു തന്ത്രം രണ്ടു ദിവസം മുമ്പ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ രജിതാ പ്രകാശ് കൊണ്ടുവന്ന ഓപ്പറേഷൻ തട്ടുകട സ്വന്തം പേരിലാക്കി .രാത്രിയിൽ ഓപ്പറേഷൻ നടപ്പിലാക്കി .പതിവ് പോലെ വാർത്തയും പോയി ദിയ തുപ്പി ;ദിയ തുമ്മി ‘ദിയ തുള്ളി എല്ലാം ദിയ മയം .

രാവിലെ തന്നെ കോൺഗ്രസ് കേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിച്ചു ഓപ്പറേഷൻ തട്ടുകട നടത്തിയ രജിത പ്രകാശിന് അഭിവാദ്യങ്ങൾ നേർന്ന് പാർട്ടി ഗ്രൂപ്പുകളിൽ ഇമേജുകൾ വന്നു തുടങ്ങി .ഈരാറ്റുപേട്ടയിൽ രാവിലെ മുതൽ നടന്ന തൂഫാൻ റെയ്ഡിനെ തുടർന്നാണ് തെക്കേക്കര മെത്രാന് ഇങ്ങനെയൊരു പുത്തി തോന്നിയത് .റെയ്ഡിന് റെയ്ഡും ആകും ;പാരയ്ക്കു പാരയും ആകും .സെന്റ് ചൂടനും ;ടോണനും ;മായമ്മയ്ക്കും ;കുട്ടി ലിസിക്കും;രജിതാ അന്ധകാരത്തിനും  പണിയുമാകും .ആനന്ദ ലബ്‌ധിക്കിനിയെന്തു വേണം .

കോൺഗ്രസിലെ മറ്റ് രണ്ടു മെമ്പർമാർ ഓപ്പറേഷൻ അനന്തപുരിയിൽ പങ്കെടുത്തിരുന്നില്ല .അവർ നാളെ നടക്കുന്ന കൗണ്സിലിൽ  പങ്കെടുക്കുമെങ്കിലും വായില്ലാ കുന്നിലപ്പൻ കളിക്കാനാണ് സാധ്യത .കൗൺസിലിൽ വായ തുറക്കുന്നത് തന്നെ ചായകുടിക്കാനെന്നാണ് ഇരുവരെ കുറിച്ചും നാട്ടുകാർ പറയുന്നത് .എന്നാൽ പതിവ് തെറ്റിച്ച് തെക്കേക്കര മെത്രാന്റെ പ്രമേയത്തിന് അനുവാദകനായി ഒന്ന് വായ തുറക്കാനും തോമസ് പനയ്ക്കൽ ഒരു ശ്രമം നടത്തിയിരുന്നു .ഒരു മിനിറ്റിൽ കൂടുതൽ സംസാരിച്ചാൽ ജി എസ് ടി ഉണ്ടെന്നു ആരോ പറഞ്ഞു വിശ്വസിപ്പിച്ചതിനാൽ 45 സെക്കന്റുമാത്രമേ പനയ്ക്കൻ എടുത്തുള്ളൂ .വെറുതെ എന്തിനാ ജി എസ് ടി കാർക്ക് കാശു കൊടുക്കുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top