Kerala

അടിയന്തരാവസ്ഥയുടെ 51 വാർഷികം:ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതദൾ ISJD കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനതാ സദസ്സ് സംഘടിപ്പിച്ചു

 

കോട്ടയം: അടിയന്തരാവസ്ഥയുടെ 51 വാർഷികം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതദൾ ISJD കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ ഫാസിസത്തിനെതിരെ ജനതാ സദസ്സ് സംഘടിപ്പിച്ചു.

ഇന്നത്തെ തലമുറ അടിയന്തരാവസ്ഥയുടെ കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി എൻ സി ഇ ആർ ടി 9 ക്ലാസ്സിൽ കുട്ടികൾക്ക് പഠിക്കുവാൻ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന പാഠം ഉൾക്കൊള്ളിച്ചത് സ്വാഗതാർഹമാണെന്ന് അടിയന്തരാവസ്ഥയിൽ മിസ തടവുകാരനായി ജയിൽ ജയിൽവാസം അനുഭവിച്ച എം ടി കുര്യൻ അഭിപ്രായപ്പെട്ടു.

അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെ ആദരിച്ചു. ഡോ. തോമസ്‌ സി കാപ്പൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിyൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേഷ് ബാബു, പി.വി സിറിയക്, എ സി രാജേഷ്, എൻ സി ചാക്കോ, വിപിൻ എസ്, ബോസ്സി വെട്ടുകാട്ടിൽ, ജെയിംസ് മറ്റക്കരോട്ട്, എബ്രഹാം എരുമേലി എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top