Kerala

കഞ്ചാവും മരുന്നും സിറിഞ്ചുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

തൊടുപുഴ: കഞ്ചാവും സിറിഞ്ചും വേദനസംഹാരി ഗുളികകളുമായി ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് യുവാക്കള്‍ പിടിയില്‍.

നെടുങ്കണ്ടം സ്വദേശികളായ ഫ്രാന്‍സിസ്, അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കായി വേദനസംഹാരി ഗുളികകള്‍ ലായനിയില്‍ ലയിപ്പിച്ച് ഇന്‍ജെക്ട് ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

സംശയകരമായി കണ്ട ഇവരുടെ വാഹനത്തിലെ കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവും സിറിഞ്ചും മരുന്നുകളും കണ്ടെടുത്തതെന്ന് നെടുങ്കണ്ടം എസ്‌ഐ ലിജോ പി മാണി പറഞ്ഞു.

പിടിച്ചെടുത്തത് ഷെഡ്യൂള്‍ഡ് ഡ്രഗ്‌സ് ആണോയെന്ന് പരിശോധിച്ചു വരികയാണ്. കഞ്ചാവ് ഇവര്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പൊലീസ് സൂചിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top