മലപ്പുറം: പതിനാലോളം മദ്രസാ വിദ്യാർത്ഥികളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം വർഷങ്ങളായി ഒളിവിലായിരുന്ന അധ്യാപകനെ പോലീസ് സാഹസികമായി പിടികൂടി.

വളാഞ്ചേരി ആതവനാട് മദ്രസയിലെ അധ്യാപകനായിരുന്ന എ.കെ. മുഹമ്മദാണ് ബിഹാറിൽ വെച്ച് പോലീസ് പിടിയിലായത്.

പ്രതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം പോക്‌സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
