തിരുവനന്തപുരം: ജനപ്രിയ മദ്യമായ ജവാൻ ബ്രാൻഡിന്റെ നിർമ്മാണം തടസ്സപ്പെട്ടത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമെന്ന് എക്സൈസ് മന്ത്രി എം ലിജു.ആവശ്യത്തിന് കുപ്പികള്‍ ഇല്ലാത്തതായിരുന്നു ഉല്പാദനം നിലയ്ക്കാനുള്ള പ്രധാന കാരണം.

ഈ വിഷയം കൃത്യസമയത്ത് സർക്കാരിനെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജവാന്റെ നിർമ്മാണം ഉടൻ തന്നെ പുനരാരംഭിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പുതിയ ‘മിന്നല്‍ മാജിക്ക്’ ബ്രാൻഡി മദ്യത്തിന്റെ ഉല്പാദനം വേണമോ എന്ന കാര്യം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി.
