കണ്ണൂർ: കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പയ്യാവൂർ മുത്താറിക്കുളം പുളിമൂട്ടിൽ ശശി (65)യാണ് മരിച്ചത്.

ശനിയാഴ്ചയാണ് ശശിക്ക് കടന്നൽക്കുത്തേറ്റത്. മരത്തിൽ കയറി കൊമ്പ് വെട്ടുമ്പോൾ കടന്നൽക്കൂട് ഇളകി ശശിയെ കുത്തുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ശശിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.