Entertainment

പാലാ സെന്റ് തോമസ് കോളേജിന്റെ പുത്രന്റെ പുതിയ സിനിമാ തിരക്കിനിടയിൽ അൽപനേരം :വലിയൊരു സന്ദേശമാണ് നൽകുന്നത്

കോട്ടയം :തിരക്കിനിടയിൽ അൽപ്പനേരം എന്ന സിനിമ പാലാ ജോസ് തീയേറ്ററിൽ കാണുവാനായി പോയപ്പോൾ മനസ് നിറയെ ആശങ്കകളായിരുന്നു .ചെറുപ്പം മുതൽ ഞാൻ അറിയുന്ന ജയൻ ആനിക്കാടിന്റെ സിനിമ എങ്ങനെയുള്ളതായിരിക്കും എന്നായിരുന്നു ആശങ്ക.?

പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആശങ്കകളെല്ലാം ആസ്ഥാനത്തായിരുന്നു .വലിയൊരു സന്ദേശമാണ് തിരക്കിനിടയിൽ അൽപ്പനേരം എന്ന സിനിമ നൽകുന്നത്.കളകളാരവം മുഴക്കുന്ന ഒരു നദി  അഴിമുഖം അടുക്കുമ്പോൾ ശാന്തമായി ഒഴുകുന്ന പോലെയാണ് ഒരു കുടുംബ ജീവിതവും ;അച്ഛനും അമ്മയും കുഞ്ഞുങ്ങളുമുള്ള നാല് കുടുംബങ്ങളുടെ സ്വച്ഛ ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത് .

സ്‌കൂൾ വിദ്യാർത്ഥികളായ ഇവരുടെ ജീവിതത്തിൽ വരുന്ന പാകപ്പിഴകളാണ് കഥയുടെ തന്തു.ആ പാകപ്പിഴകൾ സമർത്ഥമായി നേരിട്ട് മുന്നേറുന്നതിലൂടെ കണികളിലേക്ക് ശക്തമായ സന്ദേശവും സംവിധായകൻ ജയൻ ആനിക്കാട് പകർന്നു നൽകുന്നു .മൊബൈൽ ഫോൺ എന്ന വില്ലനെ വിദ്യാർഥികൾ സൂക്ഷിക്കണം എന്ന വലിയൊരു സന്ദേശം കാരണവർ മാരുടെ ഹൃദയത്തിന്റെ അന്തരാളങ്ങളിലേക്ക് കടത്തി വിടുവാനുള്ള ശ്രമത്തിൽ സംവിധായകൻ ജയൻ ആനിക്കാട് വിജയിച്ചു .

ചിത്രം കണ്ടിറങ്ങിയവരുടെ സംതൃപ്തമായ മുഖഭാവങ്ങളും അഭിപ്രായങ്ങളും ജയൻ ആനിക്കാട് എന്ന സംവിധായകൻ ഇനിയും ഉയരങ്ങൾ താണ്ടേണ്ട ആളാണെന്നാണ് അവരുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത് .ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണെന്ന് ഒരിക്കലും തോന്നാത്ത രീതിയിൽ കാണികളെ കഥയുടെ അവസാനം വരെ കൂട്ടിക്കൊണ്ടു പോയി .നല്ലൊരു ടീമും വർക്കുമാണ് ഇവിടെ സംയോജിക്കുന്നത്  .വിദ്യാർത്ഥികളായി  അഭിനയിക്കുന്നവരും മാതാപിതാക്കളും ആദ്യമായാണ് അഭിനയിക്കുന്നതെന്ന്  തോന്നാത്ത തരത്തിൽ ഉന്നത നിലവാരമാണ് പുലർത്തിയത് . പാലാ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥിയായ ജയൻ ആനിക്കാടിൽ നിന്നും വലിയ സന്ദേശങ്ങളും മുഹൂർത്തങ്ങളും മലയാള സിനിമ പ്രതീക്ഷിക്കുന്നുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top