India

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആദ്യമായി ഇന്ത്യയിൽ

കൊൽക്കത്ത: നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച.

ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ​ഗോർ എക്സ് പോസ്റ്റിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരം പങ്കുവെച്ചിട്ടുണ്ട്. വ്യാപാരം സാങ്കേതിക വിദ്യ, പ്രതിരോധം, ക്വാഡ് അടക്കം നിരവധി വിഷയങ്ങൾ വരു ദിവസങ്ങളിൽ ചർച്ചാകുമെന്നും ഈ വിഷയങ്ങളിൽ പുരോ​ഗതി ഉണ്ടാകുമെന്നും ​ഗോർ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ന്യൂഡൽ​ഹിയിൽ വെച്ച് മെയ് 26ന് നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ യോ​ഗത്തിൽ പങ്കെടുക്കുകയാണ് മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിലെ പ്രധാനപ്പെട്ട അജണ്ട.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top