തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ കെഎസ്ആർടിസിയ്ക്ക് വേണ്ടി അധിക സഹായം നൽകുമെന്നും, നഷ്ടമല്ലാത്ത നിലയിൽ കെഎസ്ആർടിസിയെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട് അതിന്റെ വേണ്ട വിധം ഉപയോഗിക്കും. ഏതൊക്കെ ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്ക എന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടരുകയാണ്. എല്ലാ സ്ത്രീകൾക്കും യാത്ര സൗജന്യമാണ്. പദ്ധതി തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് സഹായകമാകും.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി വോട്ട് പിടിക്കാൻ വേണ്ടി മാത്രമുള്ളതല്ല എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. വാഹനമോഡിഫിക്കേഷനിൽ യോഗം ചേർന്നിട്ടില്ലെന്നും. യോഗം ചേർന്നശേഷമാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.