Kerala

ലൈഫ് മിഷൻ പദ്ധതി പൊളിച്ചെഴുതുന്നു എന്ന വാർത്ത അടിസ്ഥാന രഹിതം; മന്ത്രി കെ എം ഷാജി

മലപ്പുറം: ലൈഫ് മിഷന്‍ പദ്ധതി പൊളിച്ചെഴുതുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി. അത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ല.

വിഷയത്തില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ട്. മന്ത്രിസഭായോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും കെ എം ഷാജി പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ എം ഷാജി.

‘വാര്‍ത്തയില്‍ ഒരു വാസ്തവവുമില്ല. അങ്ങനെ ഒരു ആലോചന നടന്നിട്ട് പോലുമില്ല. എങ്ങനെ അത്തരത്തിൽ ഒരു വാര്‍ത്ത ഉണ്ടായി എന്നതിനെ കുറിച്ച് അറിയില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പഠിച്ച ശേഷം അഭിപ്രായം പറയും. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം തിരിച്ച് നല്‍കും. കേള്‍ക്കുമ്പോഴേക്കും ലൈഫ് പദ്ധതി പൊളിക്കുക എന്നൊക്കെ പറയുന്നത് കടന്ന വര്‍ത്തമാനമാണ്’ എന്നാണ് കെ എം ഷാജി പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top