Kerala

മാധ്യമപ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയ ദീപ ജോസഫ്

ന്യൂഡല്‍ഹി: റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോട് തട്ടിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. കേരള ഹൗസില്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ചും കേസിനെ കുറിച്ചും തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന മറ്റൊരു ചാനലിലെ മാധ്യമപ്രവര്‍ത്തകയോടായിരുന്നു ദീപ ജോസഫ് ആദ്യം കയര്‍ത്തതും തട്ടിക്കയറിയതും. അതിനിടെയാണ് വിഷയത്തില്‍ ഇടപെട്ട റിപ്പോര്‍ട്ടര്‍ പ്രതിനിധിയോടും ദീപ ജോസഫ് തട്ടിക്കയറിയത്.

‘എന്റെ അനുവാദമില്ലാതെ എന്നെ കുറിച്ച് മോശമായി വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയെ ഞാന്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്ത നല്‍കാം. അല്ലെങ്കില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്യും. എന്റെ പിറകെ നടന്ന് വാര്‍ത്ത ഉണ്ടാക്കണ്ട. റിപ്പോര്‍ട്ടര്‍ ചാനലിനോടും കൈരളിയോടും സംസാരിക്കാന്‍ താല്‍പര്യമില്ല. റിപ്പോര്‍ട്ടര്‍ ഒന്ന് മാറി നില്‍ക്ക്’, എന്നായിരുന്നു ദീപ പറഞ്ഞത്. ഇതിനിടെ അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top