Kerala

കേരളത്തിൽ ഇടതുപക്ഷം തകർന്നെന്ന് ഒരിക്കലും കരുതേണ്ട: കെ കെ ശൈലജ

ന്യൂഡൽഹി : പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ഇല്ലെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ.

പ്രതിപക്ഷ നേതൃസ്ഥാനത്തെ സംബന്ധിച്ച് പൊളിറ്റ്ബ്യുറോ (പിബി) തീരുമാനത്തിൽ എത്തിയതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. പിണറായി വിജയൻ മാറണമെന്ന് ജില്ലാ കമ്മിറ്റിയിൽ എതിർപ്പുണ്ടായി എന്നത് നിങ്ങൾ പറയുന്നതല്ലേയെന്നും എന്താണ് ചർച്ച നടന്നതെന്ന് ഞങ്ങൾക്കല്ലേ അറിയൂ എന്നും ശൈലജ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് കരുതി കേരളത്തിൽ ഇടതുപക്ഷം തകർന്ന് പോയിയെന്ന് കരുതേണ്ട. ഞങ്ങൾ വളരെ ശക്തമായി തിരിച്ച് വരും. എന്തെങ്കിലും തരത്തിൽ ഞങ്ങളുടെ ഭാഗത്ത് നിന്ന് പോരായ്മ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ശൈലജ പ്രതികരിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിൽ അന്തരാഷ്ട്ര തലത്തിലും കേരളത്തിലും ഇന്ത്യയിലുമുള്ള രാഷ്ട്രീയ കാര്യങ്ങളും അതിൽ സ്വീകരിക്കുന്ന സമീപനവുമാണ് പൊതുവെ ചർച്ച ചെയ്യുന്നതെന്നും ശൈലജ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top