Kerala

കട്ടപ്പനയിൽ പിക്അപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി അപകടം

കട്ടപ്പന: ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ വഴിയാത്രക്കാരനായ ഒരാൾ മരിച്ചു. ഇടുക്കി പൈനാവ് സ്വദേശിയായ രാജു (50) ആണ് അപകടത്തിൽ മരണപ്പെട്ടത്.

കട്ടപ്പന നഗരത്തിലെ തിരക്കേറിയ റോഡിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഒരു പിക്അപ്പ് വാൻ ഒട്ടനവധി വാഹനങ്ങളിലിടിച്ച ശേഷം സമീപത്തെ കടയിലേക്ക് പൂർണ്ണമായി ഇടിച്ചുകയറുകയായിരുന്നു.

ഈ അപ്രതീക്ഷിത പാച്ചിലിനിടയിലാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രാജുവിനെ വാഹനം ക്രൂരമായി ഇടിച്ചുതെറിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top