തിരുവനന്തപുരം: യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന് കാണിച്ച പൂക്കി എക്സ്പ്രഷന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.

വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. ‘പൂക്കി മുഖ്യമന്ത്രി’യെന്ന പേരില്‍ ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി ഒരു ചിരി ചിരിച്ചു. ”പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മള് വന്നിരിക്കുന്നത്” എന്ന മറുപടിയും പിന്നാലെ വന്നു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി ഫിജിന് എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിന് തലസ്ഥാനംവരെ വന്നത്. ”വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു” -ഫിജിന് പറഞ്ഞു.