സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍.

തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍ പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ആര്യാ രാജേന്ദ്രനെതിരെ വി ശിവന്‍കുട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആര്യയുടെ മറുപടി.
സെക്രട്ടേറിയറ്റില്‍ ശിവന്‍കുട്ടി പറഞ്ഞത് തെറ്റായ കാര്യം. തെറ്റായ പരാമര്‍ശങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കണമെന്നാണ് ആര്യ രാജേന്ദ്രന്റെ മറുപടി. മുതിര്‍ന്ന നേതാക്കള്‍ പുതിയ ആള്‍ക്കാരോട് ഇങ്ങനെ പെരുമാറിയാല്‍ എന്തു ചെയ്യുമെന്നും ആര്യ ചോദിച്ചു.