Kerala

റിനി ആന്‍ ജോര്‍ജിനെ അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍

കോഴിക്കോട്: നടി റിനി ആന്‍ ജോര്‍ജിനെ അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍.

വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപത്രിജ്ഞാ ചടങ്ങില്‍ റിനി വിഐപിയായി പങ്കെടുത്തതിനെതിരെയാണ് പ്രതികരണം. വിഐപി പന്തലില്‍ പോലും എത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് റിനി വിഐപി പാസ് നേടി അകത്ത് കയറി കൂടിയതെന്ന് വിജില്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.

ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിച്ചത് നമുക്ക് അറിയാമെന്നും വിജിന്‍ കുറിച്ചു. ‘പാര്‍ട്ടിക്കെതിരെ സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാളാണ് റിനി. ജ്യോതി വിജയകുമാറിനെ പോലും പൊലീസ് തടയുന്നത് കണ്ടു. എന്നാല്‍ റിനി ആന്‍ ജോര്‍ജിനെ ആരും തടഞ്ഞില്ല. അതീവ സുരക്ഷയുള്ള തെലങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top