Kerala

ഷാജിക്ക… വണ്ടി നമ്പർ ഒമ്പത് വേണ്ടട്ട നമ്മക്ക്…, ഒമ്പത് മാറ്റണം, ഒമ്പത് ഒരു രസോല്ല. ഒമ്പത്..വേണ്ട പത്തെടുത്തോ’

ഷാജിക്ക… ഒമ്പത് മ്മക്ക് വേണ്ടട്ടോ… വി ഡി സതീശൻ മന്ത്രിസഭയിലെ അംഗമായ മുസ്ലീം ലീഗ് മന്ത്രി കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് പ്രവർത്തകർ. ഇന്ന് തിരുവനന്തപുരത്ത് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിയപ്പോഴാണ് കെ എം ഷാജിയുടെ വാഹനം പിന്തുടർന്ന് പ്രവർത്തകർ ആവശ്യം ഉന്നയിച്ചത്. മന്ത്രിയോടു വണ്ടി നമ്പർ നമ്പർ മാറ്റണമെന്ന് പ്രവർത്തകർ ആവശ്യപ്പെടുന്നതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലായി

‘ഷാജിക്ക… വണ്ടി നമ്പർ ഒമ്പത് വേണ്ടട്ട നമ്മക്ക്…, ഒമ്പത് മാറ്റണം, ഒമ്പത് ഒരു രസോല്ല. ഒമ്പത്..വേണ്ട പത്തെടുത്തോ’ ഇതായിരുന്നു പ്രവർത്തകരുടെ ആവശ്യം. പ്രവർത്തകരുടെ ആവശ്യം പുഞ്ചിരിയോടെ കേട്ട മന്ത്രി. പ്രവർത്തകർക്ക് കൈ കൊടുത്താണ് മടങ്ങിയത്.

വി ഡി സതീശൻ മന്ത്രിസഭയിലെ അംഗങ്ങൾ ഉപയോഗിക്കുന്നത് പഴയ മന്ത്രിമാരുടെ കാറുകളാണ്. പഴയ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി പുതിയ മന്ത്രിമാർക്ക് നൽകാനാണ് നിർദ്ദേശം. മുഖ്യമന്ത്രി ഒന്നാം നമ്പർ വാഹനം ഉപയോഗിക്കുമ്പോൾ, പി കെ കുഞ്ഞാലിക്കുട്ടിക്കാണ് 2 -ാം നമ്പർ കാർ. രമേശ് ചെന്നിത്തലയ്ക്ക് മൂന്നാം നമ്പർ കാറാണ് നൽകിയിരിക്കുന്നത്. ഘടകകക്ഷി മന്ത്രിമാർ തുടർന്നുള്ള നമ്പരുകൾ ഉപയോഗിക്കും. ഇതിനുശേഷമാകും കോൺഗ്രസ് മന്ത്രിമാർക്ക് സീനിയോറിറ്റി അനുസരിച്ച് കാറുകളുടെ നമ്പർ ലഭിക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top