
ഈരാറ്റുപേട്ട .ഈവർഷം മുതൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളി ൽ സഹവിദ്യാഭ്യാസത്തിന് സർക്കാർ അനുമതി കിട്ടിയതിനെ തുടർന്ന്
ഈ സ്കൂളിലെ ആൺകുട്ടികൾക്കുള്ള പ്രവേശനം നിയുക്ത എം എൽ.എ അഡ്വ . എം ജെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം. ഇ.റ്റി ചെയർമാൻ പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു.
ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.നഗര വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീമാ നാസർ, പ്രിൻസിപ്പൽ താഹിറ പി.പി, കൗൺസിലർ നസീറ ടീച്ചർ, പി ടി.എ. പ്രസിഡൻ്റ് ലാലി പി.വി, എം.എഫ് അബ്ദുൽ ഖാദർ, എം. എസ്. കൊച്ചു മുഹമ്മദ്, കെ.എം. നസീർ ,എം. കെ. സെയ്തു കുട്ടി എന്നിവർ സംസാരിച്ചു. മാനേജർ എം.കെ. അൻസാരി സ്വാഗതവും ഹെഡ് മിസ്ട്രസ് എം.പി.ലീന നന്ദിയും പറഞ്ഞു.