പാലാ :എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൊട്ടു കളിച്ചാൽ ആ തൊടുന്ന കൈ ഞങ്ങൾ വെട്ടിക്കളയുമെന്ന് എസ് എൻ ഡി പി യോഗം മീനച്ചിൽ താലൂക്ക് ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അഭിപ്രായപ്പെട്ടു .

എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെതീരെ യൂത്ത് ലീഗ് പ്രവർത്തകർ പ്രകോപന മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിനെതിരെ എസ് എൻ ഡി പി മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഇട്ടിക്കുന്നേൽ.ഇദ്ദേഹം കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ എൻ ഡി എ സ്ഥാനാര്‍ഥിയുമായിരുന്നു .
കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്താൽ കാണുന്ന രക്തസാക്ഷി മണ്ഡപങ്ങളിൽ നൂറിൽ തൊണ്ണൂറ്റിയൊൻപതും ഈഴവന്റെതാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് .എസ് എൻ ഡി പി യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എവിടെ നേരിട്ടാലും മുസ്ലിം ലീഗിന്റെ എല്ലാ നേതാക്കളെയും നടുറോട്ടിൽ തടയാനുള്ള ബാധ്യത നമ്മൾക്കുണ്ട് .അധികാരത്തിൻ്റെ ചുവട് പിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കുവാനുള്ള മുസ്ളീം ലീഗിൻ്റെ ശ്രമം അനുവദിക്കുകയില്ല എന്നും വെള്ളാപ്പള്ളി നടേശനെ തൊട്ടുകളിച്ചാൽ ;ആ തൊടുന്ന കൈ ഞങ്ങൾ വെട്ടിക്കളയും എന്നും സുരേഷ് ഇട്ടിക്കുന്നേൽ അഭിപ്രായപ്പെട്ടു .തുടർന്ന് പ്രവർത്തകർ പാണക്കാട്ട് തങ്ങളുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു .