നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ആശ സമരസമിതി നേതാക്കള്‍.

പറഞ്ഞ വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും ഒരിക്കലും മറക്കില്ലെന്ന് അറിയിച്ചുവെന്നും ആശമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ശുഭപ്രതീക്ഷ എന്നും ആശാ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
ഞങ്ങളുടെ സമരത്തിന് ഞങ്ങളോടൊപ്പം 226 ദിവസവും എല്ലാ പിന്തുണയും നല്കി നിരവധി തവണ സമരപ്പന്തലില്‍ വന്ന ആളാണ് നിയുക്ത മുഖ്യമന്ത്രി. സമരത്തിന് നല്കിയ പിന്തുണയ്ക്ക് നന്ദിയര്‍പ്പിക്കാനും മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാനുമാണ് എത്തിയത്. അദ്ദേഹം കേരളത്തിന് മുന്നില്‍ നടത്തിയ ഒരു പ്രഖ്യാപനമുണ്ട്.