വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ ഗൃഹനാഥന്‍ ചികിത്സയ്ക്കിടെ മരിച്ചു.

ആലക്കോട് നടുവില്‍ കുടിയാന്‍മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാണ്(72) മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി ഏഴോടെയാണ് മരണം സംഭവിച്ചത്.
മെയ് 9ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയ്ക്ക് മുകളിലെ ചിമ്മിനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ രണ്ടാം നിലയിലെ ടെറസിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.