Kerala

എം പി ;എം പി യുടെ പണി നോക്കുക ;ഡി സി സി; ഡി സി സി യുടെ പണിനോക്കിക്കൊള്ളാം :സംസ്ഥാനത്തെ കോൺഗ്രസ് ഗ്രൂപ്പ് യുദ്ധം ഇടുക്കിയിലേക്കും

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നത രൂക്ഷമാകുന്നു. ഡീൻ കുര്യാക്കോസ് എംപിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രംഗത്തെത്തി. ഡീൻ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണെന്നും എംപി സ്വന്തം പണി എടുത്താൽ മതിയെന്നും സി.പി. മാത്യു തുറന്നടിച്ചു.

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അനുകൂലമായി പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഡിസിസിയുടെ ഈ നീക്കം ക്രൂരമാണെന്നും കോൺഗ്രസ് കേഡർ പാർട്ടിയല്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ഇതിനുള്ള മറുപടിയായാണ് സി.പി. മാത്യു രൂക്ഷമായ പരിഹാസവുമായി എത്തിയത്.

എംപി എംപിയുടെ പണി എടുത്താൽ മതി. ഡിസിസി പ്രസിഡന്റിന്റെ പണി ഞാൻ എടുത്തു കൊള്ളാം. ഡിസിസിക്ക് എംപി ഒരു സഹായവും ചെയ്യുന്നില്ല. എംപി എന്നാൽ മെമ്പർ ഓഫ് പാർലമെന്റ് ആകണം, മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്. വെറുതെ ചൊറിഞ്ഞ് മാന്തി ലഭിച്ച സൗഭാഗ്യം കളയരുത്”. മറ്റ് ജില്ലകളിലെ എംപിമാർ ഡിസിസിയെ സഹായിക്കാറുണ്ടെന്നും എന്നാൽ ഇവിടെ അതല്ല അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാൻ നേതൃത്വത്തിന് കഴിയണമെന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ പക്ഷം. അമിതമായി അച്ചടക്കത്തിന്റെ വാൾ ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top