Kerala

ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് വ​രണം: കെ. മു​ര​ളീ​ധ​ര​ൻ

തൃശൂർ: ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ പോ​ലെ ഒ​രാ​ൾ കാ​ബി​ന​റ്റി​ൽ ആ​വ​ശ്യ​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ. ഗു​രു​വാ​യൂ​രിൽ നി​ർ​മാ​ല്യ ദ​ർ​ശന​ത്തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

മ​ന്ത്രിസ്ഥാ​നം ഹൈ​ക്ക​മാ​ൻ​ഡും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ചേ​ർ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ര​മേ​ശ് എ​ക്കാ​ല​ത്തും ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള അ​ച്ച​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​നാ​ണ്.

അ​തു​കൊ​ണ്ട് ഇ​ക്കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ത​ർ​ക്ക​വുമി​ല്ലെ​ന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top