Kerala

കൊറിയർ വഴി ലഹരിമരുന്ന് കച്ചവടം, വൻ ലഹരി മരുന്ന് വേട്ട

കൊല്ലത്ത് വൻ ലഹരി മരുന്ന് വേട്ട. കൊറിയർ വഴിയുള്ള ലഹരി മരുന്ന് കച്ചവടമാണ് പിടികൂടിയത്. കൊല്ലം ഓലയിൽക്കടവിലെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

മിഠായി രൂപത്തിലെ ലഹരി മരുന്നാണ് പിടികൂടിയത്. ടാബ്ലറ്റുകളുടെ രൂപത്തിലാണ് ലഹരി മരുന്ന് ഉണ്ടായിരുന്നത്. രണ്ടു പാക്കറ്റുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

നൂറു ഗ്രാമിലധികം ലഹരി മരുന്ന് പിടികൂടി. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top