ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നും കേരളത്തില്‍ പൊതുവേ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂടുതലാണെന്നും വി ഡി സതീശൻ പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചുവരികയാണെന്നും സാധാരണക്കാര്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.