Kerala

നടന്നത് അനീതി; രമേശ് ചെന്നിത്തല എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് ഹരിപ്പാട്ടെ പ്രവർത്തകർ

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ രമേശ് ചെന്നിത്തല നേരിട്ടത് കടുത്ത അവഗണനയെന്ന നിലപാടില്‍ ഹരിപ്പാട്ടെ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തഴഞ്ഞതില്‍ കടുത്ത അതൃപ്തിയിലുള്ള ചെന്നിത്തല എന്ത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. രമേശ് ചെന്നിത്തലക്ക് വേണ്ടി എന്തിനും തയ്യാറാണെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. രമേശ് ചെന്നിത്തലയെ നേരിട്ടാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച കാര്യം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. അവഗണന നേരിട്ടുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു. ഇതിനിടെ രമേശ് ചെന്നിത്തല അണികളെ ഫോണില്‍ ബന്ധപ്പെട്ടു. നേതാവ് നേരിട്ടത് കടുത്ത അനീതിയെന്നായിരുന്നു പ്രവര്‍ത്തകരുടെ പൊതുവികാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top