കാസര്‍കോട്: മന്ത്രിസഭയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വേണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി.

എന്നാല്‍ അതിന്റെ അവസാന തീരുമാനം ചെന്നിത്തലയുടേതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. പാര്‍ട്ടി അദ്ദേഹത്തിന് ഒരുപാട് സ്ഥാനങ്ങളും അവസരങ്ങളും നല്‍കിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
‘പാര്‍ട്ടി എല്ലാ അംഗീകാരങ്ങളും നല്കി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകേണ്ടത് മുഖ്യമന്ത്രിയാണ്. കെ സിയുടെ പ്രതികരണം ആത്മാര്‍ത്ഥമായിരുന്നു. രമേശ് ചെന്നിത്തല പ്രതികരിക്കാന്‍ വൈകിയത് അദ്ദേഹത്തിന്റെ ശൈലിയാണ്’, രാജ്മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിക്കാതിരുന്ന രമേശ് ചെന്നിത്തല മൗനം വെടിഞ്ഞു.