Kerala

കെസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ..; വീണ്ടും പാരഡി

കൊച്ചി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട പഴയ പോറ്റിയെ കേറ്റിയേ പാട്ടിന്റെ പാരഡി ഗാനമെത്തി. കേസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ… എന്നു തുടങ്ങുന്നു ഗാനം.

കേരളമാകെ താഴ്ത്തിയേ… വോട്ടര്‍മാരെ പറ്റിച്ചേ… പാര പണിഞ്ഞത് ആരപ്പാ… ഗോപാല്‍ജിയാ അയ്യപ്പാ… ഉന്നം വെച്ചത് ആര്‍ക്കപ്പാ… വിഡിഎസ്സിനെ തന്നപ്പാ… കെസിയെ കേറ്റിയേ… കേരളമാകെ നാറ്റിയേ…. എന്നിങ്ങനെ പോകുന്നു പാട്ടിന്റെ വരികള്‍.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top