കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് പിന്നാലെ അധിക്ഷേപ കമന്റുകളുടെ പൂരം.

മലപ്പുറം മങ്കടയില്‍ മിന്നലേറ്റ് മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് കെസി വേണുഗോപാല്‍ ഇന്നലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതിന് താഴെ കമന്റ് ബോക്‌സിലാണ് ആളുകളുടെ അധിക്ഷേപ പരാമര്‍ശം. ‘ആ മിന്നല്‍ നിന്റെ തലയില്‍ വീണിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി’. തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് ഏറെയും.
കോണ്‍ഗ്രസിനെയും ഇന്ത്യയെയും നശിപ്പിക്കരുത്’. ‘നാണംകെട്ട കളി കളിക്കല്ലേ നേതാവേ’, ‘ചതിയന്റെ ആദരാഞ്ജലികള്‍ ആ പിള്ളേരുടെ ആത്മാവ് പോലും പൊറുക്കില്ല’, ‘മാഷേ നിങ്ങള്‍ കോണ്‍ഗ്രസിനെ അപമാനിച്ചു കളഞ്ഞല്ലോ’, ;മുഖ്യമന്ത്രി കസേര തട്ടിയെടുക്കാന്‍ കളിക്കുന്ന തരംതാണ കളി അവസാനിപ്പിക്കൂ; എന്നിങ്ങനെ പോകുന്നു കെസിക്കെതിരായ വിമര്‍ശനങ്ങള്‍.