Kerala

കെസിക്ക് വേണ്ടി ജനങ്ങളെ വഞ്ചിച്ചു: ഷാഫിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോഴിക്കോട്: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം.

കെസി വേണുഗോപാലിന് വേണ്ടി ഷാഫി വിഡി സതീശനെ ഒറ്റുകൊടുക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ജനഹിതം മനസ്സിലാക്കാതെ പ്രവര്‍ത്തിച്ചാല്‍, ഗ്രൂപ്പിന്റെ വക്താവായി മാറിയാല്‍ ഷാഫി ദുഃഖിക്കേണ്ടി വരുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ, നമ്മള് ജയിച്ചു സാര്‍, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു എന്നു പറഞ്ഞുകൊണ്ട് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി സൂരജിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ വലിയ ഫോട്ടോ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രം ഷാഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തര്‍ ഷാഫിക്ക് വിമര്‍ശനങ്ങളുടെ പൊങ്കാലയിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top