Kerala

ആലുവയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 35 യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി: ആലുവ എടത്തലയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. 35 യാത്രക്കാര്‍ക്ക് പരിക്ക്.

ഒരാളുടെ നില ഗുരുതരം. ആലുവയില്‍ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചത്.

ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top